ETSB യെ കുറിച്ചു അറിയേണ്ട കാര്യങ്ങൾ. [View Malayalam pdf ]
1. ETSB സംബന്ധിച്ചു സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ /സർക്കുലറുകൾ ഏതൊക്കെയാണ്?
അവയുടെ പകർപ്പ് എവിടെ ലഭ്യമാണ് ? ?
1) G.O(P) No.67/2019/Fin dated 13.06.2019.
2) Circular No 63/2019/Fin dated 27.06.2019.
3) G.O(P) No.78/2019/Fin dated 06.07.2019.
4) Circular No.67/2019/fin dated 12.07.2019
5) Circular No.68/2019/Fin dated 20.07.2019
6) G.O(P). 94/2019/Fin dated 20.07.2019
7) Cir 71/2019/Fin dated, 7.8.2019
ഇവയുടെ പകർപ്പുകൾ ധനകാര്യ വകുപ്പിന്റെ website ആയ www.finance.kerala.gov.in ൽ ലഭ്യമാണ്.
2. ETSB അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്താണ്?
സ്പാർക്കിലൂടെ ശമ്പളവും മറ്റു അലവൻസുകളും കൈപറ്റുന്നവർക്കെല്ലാം (PEN ഉള്ളവർ) ഇതിനോടകം തന്നെ ETSB അക്കൗണ്ട് നമ്പർ ലഭ്യമാക്കി സ്പാർക്കിൽ update ചെയ്തു കഴിഞ്ഞു. സ്പാർക്കിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ട്രഷറി സംവിധാനത്തിൽ ഈ അക്കൗണ്ടുകൾ തുറന്നിട്ടുള്ളത്. നിലവിൽ SPARK ഇല്ലാത്ത ഓഫീസുകളിൽ അന്യത്ര സേവനം ചെയ്യുന്നവർ തിരികെ സ്പാർക്കുള്ള ഓഫീസിൽ എത്തുമ്പോഴും പുതുതായി സർവീസിൽ പ്രവേശിച്ചവർക്കും സ്പാർക്കിൽ ETSB അക്കൗണ്ട് തുറക്കുന്നതിനുള്ള സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. DDO യ്ക്കു ആ സംവിധാനം ഉപയോഗപ്പെടുത്തി അക്കൗണ്ട് തുറന്നു നൽകാവുന്നതാണ് (Changes in the month→ Present salary→ Get ETSB from Treasury menu in SPARK)
3. ETSB എല്ലാപേർക്കും നിർബന്ധമാണോ?
അതെ. സ്പാർക്കിലൂടെ ശമ്പളവും മറ്റു അലവൻസുകളും മാറുന്ന എല്ലാപേർക്കും ഇത് നിർബന്ധമാണ്.
4. ETSB യും സാധാരണ വ്യക്തിഗത TSB യും തമ്മിലുള്ള വ്യത്യാസം എന്താണ്? വ്യക്തിഗത അക്കൗണ്ട് ഉള്ളവർക്കും ETSB നിർബന്ധമാണോ?
വ്യക്തിഗത TSB ഉള്ളവർക്കും ETSB നിർബന്ധമാണ്. ETSB യും സാധാരണ വ്യക്തിഗത TSB അക്കൗണ്ടും രണ്ടു തരത്തിലുള്ളവയാണ്. സ്പാർക്കിലൂടെ (ശമ്പളവും മറ്റു അലവൻസുകളും) മാറി നൽകുന്ന തുകകൾ മാത്രമേ ETSB ൽ ക്രെഡിറ്റ് ആവുകയുള്ളു. ചെല്ലാൻ മുഖേന ETSB ലേക്ക് തുക നിക്ഷേപിക്കാനാകില്ല. ETSB ലെ തുകയ്ക്കു ഉയർന്ന പലിശ നിരക്ക് (6%) ലഭ്യമാണ്. എന്നാൽ സാധാരണ TSB യിൽ ചെല്ലാൻ മുഖേന വ്യക്തികൾക് തുകകൾ നിക്ഷേപിക്കുന്നതുമാണ്. ഇതിലെ
പലിശ നിരക്ക് (4%) മാത്രം ആണ് .മാസം തോറുമുള്ള പലിശ കണക്കാക്കുന്ന രീതിയിലും അത് ക്രെഡിറ്റ് ചെയുന്ന രീതിയിലും രണ്ടു അക്കൗണ്ടുകൾ തമ്മിലും വെത്യാസം ഉണ്ട്. ETSB അക്കൗണ്ടിൽ മാസംതോറും പലിശ വരവ് വയ്ക്കുന്നതാണ് .
5. ETSB സംവിധാനത്തിൽ തുക ക്രെഡിറ്റ് ചെയ്യുന്നത് എങ്ങനെയാണ് ?
സ്പാർക്കിലൂടെയുള്ള ശമ്പള /അലവൻസ് ബില്ലുകൾ മാറുന്ന തുക എല്ലാ ജീവനക്കാരുടെയും ETSB ലാണ് ആദ്യം വരവ് വയ്ക്കപ്പെടുന്നത്. നിലവിലെ ഉത്തരവുകൾ പ്രകാരം, ജീവനക്കാർ DDO യ്ക്കു നൽകിയ ഓപ്ഷൻ (നിർബന്ധമായും ഓപ്ഷൻ നൽകണം) പ്രകാരമുള്ള തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്കു ഉടനടി തന്നെ മാറ്റി വരവ് ചെയ്യുന്നതാണ്. (അതായതു
ചെയ്യുന്നതാണ്. (അതായതു നെറ്റ് ശമ്പളം 1000 രൂപ ക്രെഡിറ്റ് ചെയ്യുമ്പോൾ ബാങ്കിലേക്ക് മാറ്റേണ്ട തുക 50% ആണെങ്കിൽ 500 രൂപ ETSB ലും ബാക്കി 500 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലും തന്നെ വരവ് വയ്ക്കപ്പെടും)
എന്നാൽ പ്രേത്യേകിച്ചു ഓപ്ഷൻ ഒന്നും നൽകിയിട്ടില്ല എങ്കിൽ ETSB യിൽ ക്രെഡിറ്റ് വരുന്ന തുക മുഴുവനായും ബാങ്ക് ETSB അക്കൗണ്ടിൽ തന്നെ നിലനിൽക്കുന്നതാണ്. അതിനാലാണ് ഓപ്‌ഷൻ നിർബന്ധമായും നൽകണമെന്ന് നിഷ്കർഷിക്കുന്നത് .
6. ETSB യിൽ ക്രെഡിറ്റ് വന്ന തുകയിൽ വലിക്കുന്നതിനുള്ള മാർഗ്ഗം എന്താണ്?
- ജീവനക്കാർ KYC ഫോറം നേരിട്ട് ട്രഷറിയിൽ നൽകിയോ, DDO മുഖേന നൽകിയോ, ചെക്കുബുക്കു ട്രഷറിയിൽ നിന്നും ശേഖരിച്ചു ചെക്ക് മുഖേന തുക ട്രഷറിയിൽ നിന്നും തുകമാറാവുന്നതാണ്.
- നെറ്റ് ബാങ്കിങ് സംവിധാനത്തിനുള്ള അപേക്ഷയും, KYC യും ട്രഷറിയിൽ നൽകി ടി സംവിധാനത്തിനുള്ള userid യും പാസ്‌വേഡും നേടി, ആയത് ഉപയോഗിച്ച് ലോഗിൻ ചെയ്തും തുക സ്വന്തം ബാങ്ക് അക്കൗണ്ട് മാറ്റം ചെയ്യാവുന്നതാണ്.
- kerala.gov.in എന്ന website ൽ New user registration menu മുഖേന Register ചെയ്ത് ജീവനക്കാർക്ക് online banking സംവിധാനം സജ്ജമാക്കാവുന്നതാണ്. SPARK ൽ update ചെയ്തിരിക്കുന്ന ജീവനക്കാരന്റെ മൊബൈൽ നമ്പറിലേക്കു ലഭിക്കുന്ന OTP അടിസ്ഥാനത്തിലാണ് ഈ സംവിധാനം ലഭ്യമാകുന്നത്.
- ട്രഷറിയിൽ ലഭ്യമാകുന്ന TSB withdrawal slip പൂരിപ്പിച്ചു നൽകി identity card (aadhar, office ID, license etc), KYC (ഒറ്റത്തവണ) നൽകിയും തുക മാറിയെടുക്കാവുന്നതാണ്.
7. മേൽ സംവിധാനത്തിലൂടെയല്ലാതെ ETSB ലെ തുക ബാങ്ക് അക്കൗണ്ടിലേക്കു എങ്ങനെ മാറ്റാം?
സർക്കുലർ 68/2019/Fin dated 20.07.2019 ൽ പറഞ്ഞിരിക്കുന്ന ഫോർമാറ്റിൽ DDOയ്ക്കു എഴുതി നൽകിയാൽ DDO യ്ക്കു എത്ര തുകയും ETSBയിൽ നിന്നും ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി നൽകാനാകും (BIMS മുഖാന്തിരം)
8. ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?
- SPARK ൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. എല്ലാപേർക്കും സ്പാർക്കിൽ ലോഗിൻ ലഭ്യമാണ്. ആയതു മുഖാന്തിരം ലോഗിൻ ചെയ്തു ഇത് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലെങ്കിൽ DDOയെ സമീപിച്ചു ആയതു ഉറപ്പു വരുത്തുക/തിരുത്തുക.
- കൃത്യമായുള്ള ഓപ്ഷൻ നൽകുക. അതായതു എത്ര ശതമാനം തുകയാണ് ETSBയിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്കു മാറ്റേണ്ടതെന്നു അടിയന്തിരമായി DDOയ്ക്കു എഴുതി നൽകുക. മുഴുവൻ തുകയും ബാങ്കിലേക്ക് മാറ്റുന്നതിനും മുഴുവൻ തുകയും ETSBൽ നിലനിർത്തുന്നതിനും ഓപ്ഷൻ ലഭ്യമാണ്.
- ഓപ്‌ഷൻ തിരുത്തുന്നതിന് സാധ്യമാണ്. എന്നാൽ ബില്ലുകൾ ഡി ഡി ഓ തയ്യാറാക്കുന്നതിന് മുൻപ് ഓപ്‌ഷൻ തിരുത്തേണ്ടതാണ് .
9. ഉയർന്ന പലിശ നിരക്ക് ETSB യ്ക്കു ലഭ്യമാണല്ലോ, വിശദീകരിക്കാമോ?
ETSBഅക്കൗണ്ടിൽ ഒരുമാസത്തെ ആദ്യ 18 ദിവസങ്ങളിൽ മിച്ചം നിൽക്കുന്ന കുറഞ്ഞ തുകയ്ക്കു 6% പ്രതിവർഷം എന്ന നിരക്കിൽ പലിശ കണക്കാക്കി മാസം തോറും വരവ് ചെയ്തു നൽകുന്നതാണ്. (സാധാരണയായി മാസത്തിന്റെ അവസാന 20 ദിവസങ്ങളിൽ മിച്ചം നിൽക്കുന്ന കുറഞ്ഞ തുകയ്ക്കാണ് പലിശ കണക്കാക്കി വരുന്നത് )
10. 18-)oതീയതിക്ക് ശേഷമുള്ള തുകയ്ക്കു വേറെ പലിശയാണോ നൽകുന്നത് ?
അല്ല, പ്രതിവർഷം 6% എന്ന നിരക്കിൽ മാസം തോറുമുള്ള പലിശയാണ് നൽകുന്നത്.
11. ETSB-ലെ തുക എപ്പോൾ വേണമെങ്കിലും മാറുന്നതിന് തടസമുണ്ടോ ?
ഇല്ല, ട്രഷറി നിയന്ത്രണങ്ങൾ ബാധകവുമല്ല.
12. Leave surrender, TA, IFMA, Medical Reimbursement, PF Advance തുടങ്ങിയ ക്ലൈമ്മുകൾ എങ്ങനെയാണു credit ചെയ്യുന്നത് ?
അവയെല്ലാം തന്നെ മേല്പറഞ്ഞETSB സംവിധാനത്തിലൂടെയാണ് credit ആകുന്നത് .
13. ഈ അക്കൗണ്ടിന് ATM സംവിധാനം ഉണ്ടാകുമോ?
നിലവിൽ ഇല്ല. എന്നാൽ എല്ലാ വ്യക്തിഗത ട്രഷറി അക്കൗണ്ടുകൾക്കും ബാങ്ക് മുഖേന ATM സംവിധാനം ഏർപ്പെടുത്തുന്നത്തിനുള്ള സത്വര നടപടികൾ സ്വീകരിച്ചു വരികയാണ്.
14. സ്പാർക്ക് മുഖേന വേതനം നൽകുന്ന Temporary ജീവനക്കാർക്ക് ETSB ബാധകമാണോ?
അല്ല.
15. ETSB സംബന്ധിച്ച സംശയങ്ങൾക്ക് ബന്ധപ്പെടുവാനുള്ള ഫോൺ നമ്പറുകൾഏതെല്ലാമാണ്?
ട്രഷറി ഡയറക്ടറേറ്റിൽ ഇതിനായി ഒരു ഹെല്പ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. ഫോൺ നമ്പറുകൾ ഇവയാണ്. 0471-2322712, 2323963, 9496003023 (ഓഫീസ് ദിവസങ്ങളിൽ, ഓഫീസ് സമയത്ത് സേവനം ലഭ്യമാണ്.) ജില്ല തോറുമുള്ള ഫോൺ നമ്പറുകൾ 07-08-2019 ലെ സർക്കുലർ നമ്പർ.71/2019/ധന- യിൽ സൂചിപ്പിച്ചിട്ടുണ്ട്.