ETSB യെ കുറിച്ചു അറിയേണ്ട കാര്യങ്ങൾ. [View Malayalam pdf ]
1. ETSB സംബന്ധിച്ചു സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ /സർക്കുലറുകൾ ഏതൊക്കെയാണ്? അവയുടെ പകർപ്പ് എവിടെ ലഭ്യമാണ് ?
| G.O(P) No.67/2019/Fin dated 13.06.2019
| Circular No. 63/2019/Fin dated 27.06.2019
| G.O(P) No.78/2019/Fin dated 06.07.2019
| Circular No.67/2019/fin dated 12.07.2019
| Circular No.68/2019/Fin dated 20.07.2019
| G.O(P). 94/2019/Fin dated 20.07.2019
| Circular No.71/2019/Fin dated, 07.08.2019
ഇവയുടെ പകർപ്പുകൾ ധനകാര്യ വകുപ്പിൻറെ website ആയ www.finance.kerala.gov.in ൽ ലഭ്യമാണ്.
2. ETSB അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്താണ്?
സ്പാർക്കിലൂടെ ശമ്പളവും മറ്റു അലവൻസുകളും കൈപറ്റുന്നവർക്കെല്ലാം (PEN ഉള്ളവർ) ഇതിനോടകം തന്നെ ETSB അക്കൗണ്ട് നമ്പർ ലഭ്യമാക്കി സ്പാർക്കിൽ update ചെയ്തു കഴിഞ്ഞു. സ്പാർക്കിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ട്രഷറി സംവിധാനത്തിൽ ഈ അക്കൗണ്ടുകൾ തുറന്നിട്ടുള്ളത്. നിലവിൽ SPARK ഇല്ലാത്ത ഓഫീസുകളിൽ അന്യത്ര സേവനം ചെയ്യുന്നവർ തിരികെ സ്പാർക്കുള്ള ഓഫീസിൽ എത്തുമ്പോഴും പുതുതായി സർവീസിൽ പ്രവേശിച്ചവർക്കും സ്പാർക്കിൽ ETSB അക്കൗണ്ട് തുറക്കുന്നതിനുള്ള സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. DDO യ്ക്കു ആ സംവിധാനം ഉപയോഗപ്പെടുത്തി അക്കൗണ്ട് തുറന്നു നൽകാവുന്നതാണ് (Changes in the month→ Present salary→ Get ETSB from Treasury menu in SPARK)
3.ETSB എല്ലാപേർക്കും നിർബന്ധമാണോ?
അതെ. സ്പാർക്കിലൂടെ ശമ്പളവും മറ്റു അലവൻസുകളും മാറുന്ന എല്ലാപേർക്കും ഇത് നിർബന്ധമാണ്.
4. ETSB യും സാധാരണ വ്യക്തിഗത TSB യും തമ്മിലുള്ള വ്യത്യാസം എന്താണ്? വ്യക്തിഗത അക്കൗണ്ട് ഉള്ളവർക്കും ETSB നിർബന്ധമാണോ?
വ്യക്തിഗത TSB ഉള്ളവർക്കും ETSB നിർബന്ധമാണ്. ETSB യും സാധാരണ വ്യക്തിഗത TSB അക്കൗണ്ടും രണ്ടു തരത്തിലുള്ളവയാണ്. സ്പാർക്കിലൂടെ (ശമ്പളവും മറ്റു അലവൻസുകളും) മാറി നൽകുന്ന തുകകൾ മാത്രമേ ETSB ൽ ക്രെഡിറ്റ് ആവുകയുള്ളു. ചെല്ലാൻ മുഖേന ETSB ലേക്ക് തുക നിക്ഷേപിക്കാനാകില്ല. ETSB ലെ തുകയ്ക്കു ഉയർന്ന പലിശ നിരക്ക് (6%) ലഭ്യമാണ്. എന്നാൽ സാധാരണ TSB യിൽ ചെല്ലാൻ മുഖേന വ്യക്തികൾക് തുകകൾ നിക്ഷേപിക്കുന്നതുമാണ്. ഇതിലെ പലിശ നിരക്ക് (4%) മാത്രം ആണ് .മാസം തോറുമുള്ള പലിശ കണക്കാക്കുന്ന രീതിയിലും അത് ക്രെഡിറ്റ് ചെയുന്ന രീതിയിലും രണ്ടു അക്കൗണ്ടുകൾ തമ്മിലും വെത്യാസം ഉണ്ട്. ETSB അക്കൗണ്ടിൽ മാസംതോറും പലിശ വരവ് വയ്ക്കുന്നതാണ്.
5. ETSB സംവിധാനത്തിൽ തുക ക്രെഡിറ്റ് ചെയ്യുന്നത് എങ്ങനെയാണ് ?
സ്പാർക്കിലൂടെയുള്ള ശമ്പള /അലവൻസ് ബില്ലുകൾ മാറുന്ന തുക എല്ലാ ജീവനക്കാരുടെയും ETSB ലാണ് ആദ്യം വരവ് വയ്ക്കപ്പെടുന്നത്. നിലവിലെ ഉത്തരവുകൾ പ്രകാരം, ജീവനക്കാർ DDO യ്ക്കു നൽകിയ ഓപ്ഷൻ (നിർബന്ധമായും ഓപ്ഷൻ നൽകണം) പ്രകാരമുള്ള തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്കു ഉടനടി തന്നെ മാറ്റി വരവ് ചെയ്യുന്നതാണ്. (അതായതു നെറ്റ് ശമ്പളം 1000 രൂപ ക്രെഡിറ്റ് ചെയ്യുമ്പോൾ ബാങ്കിലേക്ക് മാറ്റേണ്ട തുക 50% ആണെങ്കിൽ 500 രൂപ ETSB ലും ബാക്കി 500 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലും തന്നെ വരവ് വയ്ക്കപ്പെടും). എന്നാൽ പ്രേത്യേകിച്ചു ഓപ്ഷൻ ഒന്നും നൽകിയിട്ടില്ല എങ്കിൽ ETSB യിൽ ക്രെഡിറ്റ് വരുന്ന തുക മുഴുവനായും ബാങ്ക് ETSB അക്കൗണ്ടിൽ തന്നെ നിലനിൽക്കുന്നതാണ്. അതിനാലാണ് ഓപ്ഷൻ നിർബന്ധമായും നൽകണമെന്ന് നിഷ്കർഷിക്കുന്നത്.